സി. മൊയ്തീൻ കുട്ടി മുസ്‌ലിയാർ അന്തരിച്ചു

സുൽത്താൻ ബത്തേരി: പ്രമുഖ മതപണ്ഡിതനും പൊതുപ്രവർത്തകനുമായിരുന്ന സി മൊയ്തീൻ കുട്ടി മുസ് ലിയാർ (90) അന്തരിച്ചു. 1955 കാലഘട്ടത്തിലാണ് മലപ്പുറം ജില്ല കൊടിഞ്ഞിയിൽ നിന്ന് സുൽത്താൻ ബത്തേരി മദ്റസയിലെ പ്രധാനാധ്യാപകനായി അദ്ദേഹം വയനാട്ടിൽ എത്തുന്നത്. കക്കോടൻ മമ്മു ഹാജിയാണ് അദ്ദേഹത്തെ ബത്തേരിയിലേക്ക് കൊണ്ടുവരുന്നത്.

സദർ ഉസ്താദ് എന്ന പേരിലാണ് ജില്ലയിൽ അദ്ദേഹം അറിയപ്പെട്ടത്. 1989 വരെ ബത്തേരി മദ്റസയിൽ പ്രധാനധ്യാപകനായി ജോലി ചെയ്തു. ബത്തേരി ദാറുൽ ഉലൂം അറബി കോളജ് സ്ഥാപിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ട്രഷറർ, എസ്.വൈ.എസ് ജില്ലാ പ്രസിഡന്‍റ്, കൽപറ്റ ദാറുൽ ഫലാഹ് ജനറൽ മാനേജർ, സുൽത്താൻ ബത്തേരി മർകസുദ്ദഅവ പ്രസിഡന്‍റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഭാര്യ: ഫാത്തിമ മുന്നിയൂർ. മക്കൾ: മുഹമ്മദലി സഖാഫി റിയാദ്, ബഷീർ മാസ്റ്റർ എസ്.വൈ.എസ് ബത്തേരി സോൺ ജനറൽ സെക്രട്ടറി), അബ്ദുസ്സലാം, അബ്ദുറഹീം, ശറഫുദ്ദീൻ, ആസിയ, റുഖിയ. ജാമാതാക്കൾ: കുഞ്ഞിപ്പോക്കർ നായ്കട്ടി, അശ്റഫ് അണ്ടോണ, നഫീസ, ഷമീന, ഷമീറ, റജുല, ആഷിദ.

മൊയ്തീൻ കുട്ടി മുസ് ലിയാരുടെ വിയോഗത്തിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അനുശോചിച്ചു.

Tags:    
News Summary - C Moideen Kutty Musliyar Passed Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.