?????????????? ??????????? ????????????????? ??????

വാനോളം ആവേശം; പരസ്യ പ്രചാരണം അവസാനിച്ചു -VIDEO

കോഴിക്കോട്: അഞ്ച് മണ്ഡലങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ ആവേശകരമായ പര ിസമാപ്തി. വട്ടിയൂർക്കാവ്‌ (തിരുവനന്തപുരം), കോന്നി (പത്തനംതിട്ട), അരൂർ (ആലപ്പുഴ), എറണാകുളം, മഞ്ചേശ്വരം (കാസർകോട്‌) എ ന്നീ മണ്ഡലങ്ങളിലെ പരസ്യപ്രചാരണത്തിനാണ് സമാപനമായത്. ഞായറാഴ്ചത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം 21നാണ് വോട്ടെടുപ്പ ്.

സംഘർഷങ്ങളൊഴിവാക്കാൻ കൊട്ടിക്കലാശ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ബാൻഡ് മേളം മുഴക്കി യും കൊടിതോരണങ്ങളും പാർട്ടി ചിഹ്നങ്ങളും ഉയർത്തിയും പ്രവർത്തകർ കൊട്ടിക്കലാശം ആഘോഷമാക്കി.

മഞ്ചേശ്വരം മണ്ഡലത്തിലെ കൊട്ടിക്കലാശം (പി. സന്ദീപ്)

മിക്കയിടങ്ങളിലും മൂന്ന് മുന്നണികളും കൊട്ടിക്കലാശത്തിൽ സജീവമായി പങ്കെടുക്കുത്തു. വൈകീട്ട് ആറ് മണി വരെയായിരുന്നു പരസ്യപ്രചാരണത്തിനുള്ള സമയം. പലയിടത്തും കനത്ത മഴയെ അവഗണിച്ചാണ് പ്രവർത്തകർ രംഗത്തിറങ്ങിയത്. അതിനിടെ കോന്നിയിൽ പൊലീസും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ ചാടിക്കടന്നതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

കൊട്ടിക്കലാശം വീഡിയോ കാണാം...

മഞ്ചേശ്വരത്തെ കൊട്ടിക്കലാശം...

Full View

എറണാകുളത്തെ കൊട്ടിക്കലാശം...

Full View

വട്ടിയൂർക്കാവിലെ കൊട്ടിക്കലാശം...

Full View

അരൂരിലെ കൊട്ടിക്കലാശം...

Full View

Full ViewFull ViewFull View
Tags:    
News Summary - bye election kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.