Posted On
date_range Updated On
date_range ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: ദേശീയ പാതയിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ തൽക്ഷണം മരിച്ചു. കക്കോടി കുഴക്കുമിറി ഷൈജു കെ.പി (ഗോപി - 43), ഭാര്യ ജീമ (38) എന്നിവർക്കാണ് ദാരുണാന്ത്യം.
കോഴിക്കോട് ഡി.ഡി ഓഫിസിലെ പ്യൂണാണ് ഷൈജു. ദേശീയ പാത ബൈപാസിൽ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലാണ് അപകടം.
ഷൈജുവിന് ചികിത്സാവശ്യാർഥം ആശുപത്രിലേക്ക് പുറപ്പെട്ടതായിരുന്നു ദമ്പതികൾ എന്നാണ് വിവരം. ഇവർക്ക് 13ഉം 11ഉം വയസ്സുള്ള കുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.