Posted On
date_range Updated On
date_range ബസ് ഡ്രൈവറുടെ മൊബൈൽ സംസാരം യാത്രക്കാരൻ പകർത്തി; ലൈസൻസ് മരവിപ്പിച്ചു
തൃശൂർ: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻ സ് മോട്ടോർ വാഹന വകുപ്പ് ഒരു മാസത്തേക്ക് മരവിപ്പിച്ചു. നോർത്ത് പറവൂർ ഡിപ്പോയിലെ ഡ്ര ൈവർ ചെറായി കോൽപുറത്ത് കെ.ടി. ഷാനിലിെൻറ ലൈസൻസാണ് തൃശൂർ ആർ.ടി.ഒ ആർ രാജീവ് മരവിപ്പിച്ചത്.
നോർത്ത് പറവൂരിൽ നിന്ന് കോഴിക്കോട്ടുളള യാത്രക്കിടെ ഷാനിൽ ഫോണിൽ സംസാരിക്കുന്ന ദൃശ്യം ബസിലെ യാത്രക്കാരൻ ഫോണിൽ പകർത്തി തൃശൂർ എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ഷാജി മാധവന് വാട്സ്ആപ് ചെയ്യുകയായിരുന്നു. തുടർന്നുളള അന്വേഷണത്തിലാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്. കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെ തുടർന്ന് ഷാനിൽ കുറ്റം സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.