കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും കുഞ്ഞും മരിച്ചു

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും ഒരു വയസുള്ള കുഞ്ഞും മരിച്ചു. കാനത്തൂരിലെ സുന്ദരന്റെ ഭാര്യ രജനി (28), മകന്‍ ഋഗ് വേദ് (ഒരു വയസ്) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മകൾ ആധിക (രണ്ട് വയസ്) അത്ഭുതകരമായി രക്ഷപ്പെട്ടു. രജനിയുടെ മാതാവ് രോഹിണിയെ പരിക്കുകളോടെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബന്തടുക്കയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തിൽപെട്ടത്. ഇവർ പിറക് വാതിലിലൂടെ ഇറങ്ങുന്നതിനിടെ ബസ് എടുക്കുകയായിരുന്നു. താഴെ വീണ രജനി പിന്‍ചക്രം കയറി മരിക്കുകയായിരുന്നുവെന്നാണ് വിവരം. ബേഡകം പെര്‍ളടുക്കയില്‍ ഞായറാഴ്ച ഉച്ചയക്ക് 12 മണിയോടെയാണ് സംഭവം. പെര്‍ളടുക്ക സഹകരണ ബാങ്കിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇവര്‍ ബസ് കാത്തുനില്‍ക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു.

അപകടം സംബന്ധിച്ച് സമീപത്തെ സി.സി.ടി.വി ദൃശ്യം പോലീസ് പരിശോധിച്ച് വരികയാണ്. ഓടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

കാനത്തൂരിലെ രാമകൃഷ്ണന്‍-രോഹിണി ദമ്പതികളുടെ മകളാണ് മരിച്ച രജനി. സഹോദരന്‍ രഞ്ജിത്ത്

Tags:    
News Summary - Bus accident- woman and child died in Kasarkod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.