Posted On
date_range Updated On
date_range വടകരയിലെ ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
കോഴിക്കോട്: വടകര അക്ലോത്ത്നട ശ്മശാന റോഡിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ചോറോട് സ്വദേശി ചന്ദ്രന്റെതാണ് (62) മൃതദേഹമെന്ന് തിരിച്ചരിഞ്ഞു. ഇന്ന് രാവിലെ പാല് വാങ്ങാൻ പോയ സ്ത്രീയാണ് മൃതദേഹം കണ്ടത്.
പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്ത് നിന്നും മൊബൈൽ ഫോണും കത്തും കണ്ടെടുത്തു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.