പ്രവാസിയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ: കൺവൻഷൻ സ​​െൻററിന് നഗരസഭ ഉടമസ്ഥാവകാശ രേഖ നൽകുന്നത് വൈകിച്ചതിൽ മനം നൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെ യ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന്​ അദ്ദേഹം ഉത്തരവിട്ടു.

സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്ചക്കകം കമ്മീഷനിൽ റിപ്പോർട്ട് നൽകണമെന്നും ഉടമസ്ഥാവകാശ രേഖ നൽകുന്നതിൽ കാലതാമസമുണ്ടായതിനെ കുറിച്ച് തദ്ദേശ സ്വയംഭരണ സെക്രട്ടറി അന്വേഷിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. കേസ് കണ്ണൂർ സിറ്റിങിൽ പരിഗണിക്കും.

Tags:    
News Summary - building owner's suicide; human rights commissioan case -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.