തിരുവനന്തപുരം: ഇത്തവണ ഉരുൾെപാട്ടലുണ്ടായ പ്രദേശങ്ങളിൽ വീണ്ടും കെട്ടിടങ്ങൾ നിർമിക്കുന്നത് തടയണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പരിസ്ഥിതി സംവേദന പ്രദേശങ്ങളിലടക്കം നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് സർക്കാർ ശാസ്ത്രീയ പഠനം നടത്താൻ തീരുമാനിച്ചിരിക്കെ, ഇൗ പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകരുതെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കെട്ടിട നിർമാണം നടക്കുന്നില്ലെന്ന് പൊലീസ് ഉറപ്പ് വരുത്തണം.
നിരന്തരം ഉരുൾപൊട്ടലുണ്ടാകുന്ന പ്രദേശങ്ങളിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഉരുൾ പൊട്ടലുണ്ടാകുന്ന സ്ഥലങ്ങളിൽ വീണ്ടും കെട്ടിടങ്ങൾ നിർമിച്ച് താമസിക്കുന്നത് ചൂണ്ടിക്കാണിക്കപ്പെട്ട സാഹചര്യത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.