ബജറ്റ് അവതരിപ്പിച്ചത് അനൗചിത്യം -പിണറായി വിജയൻ

തിരുവനന്തപുരം: ലോക്സഭയിലെ മുതിര്‍ന്ന സിറ്റിങ്​ അംഗം മരണപ്പെട്ട സാഹചര്യത്തിൽ തന്നെ ബഡ്ജറ്റവതരിപ്ണംപിച്ചത്​ തീര്‍ത്തും നിര്‍ഭാഗ്യകരവും അനൗചിത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതേ പാര്‍ലമ​െൻറ്​ മന്ദിരത്തിലാണ് മണിക്കൂറുകള്‍ക്ക് മുമ്പ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഇ. അഹമ്മദ് കുഴഞ്ഞുവീണതെന്നോര്‍ക്കണം. അദ്ദേഹം മരിച്ചുകിടക്കുന്ന അതേ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സഭാംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തും വിധം ബഡ്ജറ്റവതരണവുമായി മുന്നോട്ടുപോയത്.

ദീര്‍ഘകാലമായി സഭയില്‍ അംഗമായിരുന്ന വ്യക്തിയാണ് ഇ. അഹമ്മദ്. സഭാംഗങ്ങള്‍ക്ക് ഹൃദയസ്പര്‍ശിയായ അടുപ്പമുള്ള നേതാവാണ് അദ്ദേഹം. ഇന്ത്യയുടെ താല്പര്യങ്ങള്‍ ഐക്യരാഷ്ട്രസഭയിലടക്കം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പാര്‍ലമെ​േൻററിയനാണ് അഹമ്മദ്.

ഇത്തരത്തില്‍ വളരെ ശ്രദ്ധേയനയായ മുതിര്‍ന്ന സഭാംഗം മരിച്ചുകിടക്കെ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കേണ്ട ഘട്ടത്തില്‍ ബഡ്ജറ്റവതരണവുമായി മുന്നോട്ട് പോയത് അക്ഷന്തവ്യമായ തെറ്റാണ്. രാജ്യത്തി​​െൻറ ജനാധിപത്യബോധത്തെ തന്നെ അവമതിക്കലാണ്. പരേത​​െൻറ സ്മരണയെ അനാദരിക്കല്‍ കൂടിയാണത്. നിര്‍ഭാഗ്യകരമായ ഈ അവസ്ഥ ഒരിക്കലുമുണ്ടാകുവാന്‍ പാടില്ലാത്തതായിരുന്നുവെന്നും പിണറായി വിജയൻ പത്രക്കുറിപ്പിൽ അറിയിച്ചു.
 

Tags:    
News Summary - budjet presentation is not suitable for the situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.