തിരുവനന്തപുരം: ജാതി മേൽക്കോയ്മ തകർത്ത് പഞ്ചമിയെന്ന ദലിത് പെൺകുട്ടിയെ സ്കൂളിലേക്ക് ആനയിക്കുന്ന അയ്യങ്കാളിയുടെ ചിത്രത്തിൽ തുടങ്ങി ശ്രീനാരായണ ഗുരുദർശനം ഒാർമിപ്പിച്ച്, കുമാരനാശാെൻറ ‘ദുരവസ്ഥ’യിൽ അവസാനിക്കുകയാണ് ഇടത് സർക്കാറിെൻറ മൂന്നാം ബജറ്റ്. ബജറ്റിെൻറ മുഖചിത്രമായി ചിത്രകാരി പി.എസ്. ജലജയുടെ ജലച്ചായം. ബജറ്റിനോപ്പം വെച്ച ‘മധ്യകാല സാമ്പത്തിക അവലോകന’ രേഖയുടെ കവറിൽ ടി.കെ. പത്മിനിയുടെയും ‘ബജറ്റിെൻറ ചുരുക്ക’ത്തിന് വിഖ്യാത ചിത്രകാരി അമൃത ഷേർഗില്ലിെൻറയും പെയിൻറിങ്. നവകേരള നിർമാണം, ശബരിമലയുമായി ബന്ധപ്പെട്ട ശുദ്ധാശുദ്ധ സംവാദം, നവോത്ഥാനം എന്നിവയുടെ സൂചകങ്ങളായി ബജറ്റിെൻറ കവർ ചിത്രങ്ങളും ഉൾപേജുകളിലെ കവിതകളും.
എറണാകുളം പെരുമ്പാവൂർ കീഴില്ലം സ്വദേശിനി പി.എസ്. ജലജ 2018 നവംബറിൽ പൂർത്തിയാക്കിയതാണ് പഞ്ചമിയുടെ ജലച്ചായ ചിത്രം. തെൻറ ചിത്രം മുഖചിത്രമായതിൽ സന്തോഷം രേഖപ്പെടുത്തിയ ജലജ, നവോത്ഥാനമൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. കൊച്ചിയിൽ നടന്ന ‘ആർേപ്പാ ആർത്തവം’ പരിപാടിയുടെ സംഘാടകരിൽ ഒരാൾ കൂടിയായിരുന്ന ജലജ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
അമ്പലങ്ങളല്ല ഇനി പള്ളിക്കൂടവും വ്യവസായവുമാണ് വേണ്ടതെന്ന് പറഞ്ഞ ശ്രീനാരായണഗുരുവിനെ ആമുഖത്തിൽ ഒാർക്കുന്നുണ്ട്. ആശാെൻറ ‘നരനുനരനശുദ്ധ വസ്തുപോലും’ എന്ന വരികളിലൂടെ ശബരിമല സ്ത്രീപ്രവേശന വിവാദത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നു. ‘ചിന്താവിഷ്ടമായ സീത’യിൽ ‘ശരി, പാവയോ ഇവൾ’ എന്ന സീതയുടെ ചോദ്യത്തിെൻറ നൂറാം വാർഷികത്തിലാണ് ‘തങ്ങൾ അശുദ്ധരല്ല’ എന്ന് പ്രഖ്യാപിക്കാൻ ലക്ഷോപലക്ഷം സ്ത്രീകൾ തെരുവിലിറങ്ങിയത്. ‘ദുരവസ്ഥ’യിലെ ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന വരികൾ ചൊല്ലിയാണ് ബജറ്റ് അവതരണം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.