Posted On
date_range Updated On
date_range അമ്പത് ലക്ഷം രൂപയുമായി ബി.എസ്. എഫ് ഉദ്യോഗസ്ഥൻ പിടിയിൽ
ആലപ്പുഴ: അമ്പതുലക്ഷം രൂപയുമായി ബി.എസ്.എഫ് ഉദ്യോഗസ്ഥൻ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ബി.എസ്.എഫ് കമാൻഡൻഡ് ജിബു ഡി. മാത്യു(53) വിനെയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കൊച്ചിയിൽനിന്നുള്ള സി.ബി.ഐ സംഘം കസ്റ്റഡിയിലെടുത്തത്്. ഇയാൾ പത്തനംതിട്ട സ്വദേശിയാണ്.
കൊൽകത്തയിലെ ബി.എസ്.എഫ് 83 ബറ്റാലിയൻ കമാൻഡൻറാണ് ജിബു. പശ്ചിമ ബംഗാളിൽ നിന്നുള്ള ഷാലിമാർ എക്സ്പ്രസിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ജിബുവിനെ സി.ബി.ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. േട്രാളി ബാഗിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചനിലയിലായിരുന്നു നോട്ടുകൾ. യാത്ര പുറപ്പെടുമ്പോൾ മുതൽ ജിബുവിനെ സി.ബി.ഐ നിരീക്ഷിച്ച് വരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.