ഇരിങ്ങാലക്കുടയില്‍ മയക്കുമരുന്ന് വേട്ട; രണ്ടുപേര്‍ പിടിയില്‍
ഇരിങ്ങാലക്കുട: ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 15 കിലോ കഞ്ചാവും സഹിതം രണ്ടുപേർ അറസ്റ്റിൽ. വരാപ്പുഴ കൊച്ചിക്കാട് വീട്ടില്‍ അനൂപ് (39), നോര്‍ത്ത് പറവൂര്‍ പാണ്ടിപറമ്പില്‍ വീട്ടില്‍ അഖില്‍ (30) എന്നിവരാണ് പിടിയിലായത്. അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പറവൂരില്‍നിന്ന് കൊല്‍ക്കത്തയിലെ മുര്‍ഷിദാബാദിലേക്ക് പോയ വാനിെൻറ എ.സിക്കുള്ളില്‍ െവച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവും ഹാഷിഷ് ഓയിലും വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. എ.സി മെക്കാനിക്കായ രണ്ടാം പ്രതി അനൂപാണ് വാനിെൻറ മുകളിലെ എ.സിയുടെ അടപ്പ് അഴിച്ചുമാറ്റി കഞ്ചാവും ഓയിലും പൊതിഞ്ഞ് വെച്ചത്.
റൂറല്‍ എസ്.പി വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി ഫെയ്മസ് വര്ഗീസിെൻറ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോയും സംഘവുമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ പി.ജി. അനൂപ്, എ.എസ്.ഐമാരായ ജസ്റ്റിൻ, ഷിബു, പൊലീസുദ്യോഗസ്ഥരായ അനൂപ് ലാലന്‍, സുനീഷ്, വൈശാഖ് മംഗലന്‍, സജിമോന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഈ മാസം നാലാമത്തെ കഞ്ചാവ് വേട്ടയാണ് ഇരിങ്ങാലക്കുടയില്‍ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.