Posted On
date_range Updated On
date_range പാലം തുറന്ന കേസ്: മൂന്ന് പ്രതികൾക്ക് കൂടി ജാമ്യം
കൊച്ചി: വൈറ്റില മേൽപാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്ന സംഭവത്തിൽ മൂന്ന് വി ഫോർ കൊച്ചി പ്രവർത്തകർക്ക് കൂടി ജാമ്യം. വ്യാഴാഴ്ച അറസ്റ്റിലായ തമ്മനം സ്വദേശി ആൻറണി ആൽവിൻ(48), കളമശ്ശേരി സ്വദേശി സാജൻ അസീസ്(45), മട്ടാഞ്ചേരി സ്വദേശി ഷക്കീർ അലി(48) എന്നിവർക്കാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (എട്ട്) ജാമ്യം അനുവദിച്ചത്. 25,000 രൂപക്കും തുല്യതുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ് ജാമ്യം. കേസിലെ ഒന്നാം പ്രതിയും വി ഫോർ കൊച്ചി കോഓഡിനേറ്ററുമായ നിപുൺ ചെറിയാന് ജാമ്യം ലഭിച്ചിട്ടില്ല. ഇയാളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.