തിരുവനന്തപുരം: ബ്രൂവറികൾക്കും ഡിസ്റ്റിലറിക്കും അനുമതി നൽകിയ വിവാദ തീരുമാനം സർക്കാർ റദ്ദാക്കി. നടപടി പൂർണമായും ശരിയാണെങ്കിലും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട പുനർനിർമാണ ഘട്ടത്തിൽ പരസ്പരം പോരടിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് അനുമതി റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. മദ്യ ഉൽപാദനശാലകൾ ആരംഭിക്കാനുള്ള അനുമതിയിൽ വ്യാപക അഴിമതിയും ക്രമക്കേടും നടെന്നന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമാണ് വിവാദത്തിന് തിരികൊളുത്തിയത്. ചട്ടവിരുദ്ധമായും പരിശോധനയും മന്ത്രിസഭതീരുമാനവും ഇല്ലാതെയുമാണ് അനുമതിയെന്നും ആരോപണമുയർന്നിരുന്നു.
ശരിയായ തീരുമാനമാണ് എടുത്തതെന്നും നടപടികളിൽ തെറ്റിെല്ലന്നും മുഖ്യമന്ത്രി ആവർത്തിച്ചു. പുതിയ യൂനിറ്റുകൾ അനുവദിക്കാനുള്ള നിലപാട് തുടരും. വിതരണം ചെയ്യുന്ന മദ്യത്തിെൻറ എട്ടും ബിയറിെൻറ 40ഉം ശതമാനം പുറത്തുനിന്ന് വരുന്നതിനാൽ ഇത്തരം യൂനിറ്റുകൾ ആവശ്യമാണ്. സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിയമപ്രകാരം അപേക്ഷ നൽകാം. സാേങ്കതിക പരിേശാധനക്കു ശേഷം അർഹർക്ക് തത്ത്വത്തിൽ അംഗീകാരം നൽകും. പുതിയ അപേക്ഷ സ്വീകരിക്കാനും പരിശോധിക്കാനും പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒന്നിച്ചുനിൽക്കേണ്ട ഘട്ടത്തിൽ സർക്കാർ നടപടികളിൽ ആശയക്കുഴപ്പം പാടില്ല. അതുകൊണ്ട് റദ്ദാക്കുന്നു. പ്രതിപക്ഷ ആരോപണം ശരിെവക്കലല്ല, നാടിെൻറ താൽപര്യം സംരക്ഷിക്കാൻ ചെറിയ വിട്ടുവീഴ്ചയാണിത്.
പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി ആവർത്തിച്ച് നിഷേധിച്ചു. മദ്യം ഒഴുക്കുന്ന സമീപനം ഇതിലില്ല. അനുമതി വകുപ്പുതലത്തിൽ തീരുമാനം എടുക്കാൻ കഴിയുന്ന വിഷയമാണ്. മന്ത്രിസഭയിൽ പോകേണ്ട കാര്യമില്ല. യു.ഡി.എഫ് കാലത്തെ ശീലമാണ് മറ്റുള്ളവർക്കുമെന്ന ധാരണ ആരോപണത്തിന് പിന്നിലുണ്ട്. മദ്യവുമായി ബന്ധപ്പെട്ട് പൊതുവെ നാട്ടിലുള്ള ചിന്ത ഉപയോഗപ്പെടുത്തി സർക്കാറിനെതിരെ അവമതിപ്പ് സൃഷ്ടിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.