ബ്രൂവറി അനുമതി റദ്ദാക്കിയത്​ അഴിമതി ബോധ്യ​െപ്പട്ടതിനാൽ - ജോണി നെല്ലൂർ

തിരുവനന്തപുരം: ബ്രൂവറികളും ഡിസ്​റ്റിലറികളും അനുവദിച്ചത്​ റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന്​ യു.ഡി.എഫ്​ സെക്രട്ടറി ജോണി നെല്ലൂർ. ബ്രൂവറികളും ഡിസ്​റ്റിലറികളും അനുവദിച്ചതിലെ അഴിമതി അന്വേഷിക്കണം. അഴിമതിയു​​ണ്ടെന്ന്​ ബോധ്യമായതിനാലാണ്​ അനുമതി റദ്ദാക്കിയത്​. നിയമപരമായിരുന്നു എങ്കിൽ റദ്ദാ​േക്കണ്ടതില്ലായിരുന്നുവല്ലോ എന്നും ജോണി നെല്ലൂർ പറഞ്ഞു.

യു.ഡി.എഫിൻറ ആരോപണം ശരിയാണെന്ന്​ തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്ത്​ കൊണ്ട്​ വരണമെന്നും അദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Brewery Allocation Is a Scam, Johnny Nellore - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.