ബി.പി അങ്ങാടി നേർച്ച: തിരൂരിൽ മൂന്ന് ദിവസം മദ്യ നിരോധനം

തിരൂർ: ബി.പി അങ്ങാടി നേർച്ചയോടനുബന്ധിച്ച് തിരൂരിൽ മൂന്ന് ദിവസം മദ്യനിരോധനമേർപ്പെടുത്തുന്നതിന് ജില്ല കളക്ടറോട് ആവശ്യപ്പെടാൻ തീരുമാനം. നേർച്ച നടത്തിപ്പ് ചർച്ച ചെയ്യുന്നതിന് ആർ.ഡി.ഒ മോബി വിളിച്ചു ചേർത്ത യോഗത്തിലാണ് നിർദേശം. നേർച്ചയുടെ സമാപന ദിവസമായ ചൊവ്വാഴ്ച തിരൂർ നഗരസഭ, തൃപ്രങ്ങോട്, തലക്കാട്, വെട്ടം പഞ്ചായത്തുകളിലും ഉച്ചക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജാറത്തിലേക്കുള്ള ഘോഷയാത്രകൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കാത്ത വിധം ക്രമീകരിക്കണമെന്ന് യോഗം തീരുമാനിച്ചു.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ കർശനമാലി പാലിക്കുന്നുണ്ടെന്ന് സംഘാടകർ ഉറപ്പ് വരുത്തണമെന്ന് ആർ.ഡി.ഒ ആവശ്യപ്പെട്ടു.തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കുഞ്ഞിബാവ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി ഷഫീക്ക്, സി.പി ബാപ്പുട്ടി, രാഷ്ട്രീയപാർട്ടി നേതാക്കളായ ടി. ഷാജി, പി. മുഹമ്മദലി, പിമ്പുറത്ത് ശ്രീനിവാസൻ, സൈതാലിക്കുട്ടി, അഡ്വ.കെ. ഹംസ തുടങ്ങിയവർ പങ്കെടുത്തു.  

Tags:    
News Summary - bp angadi nercha -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.