ചൂണ്ടയിടാനെത്തിയ ബാലൻ കായലിൽ മുങ്ങി മരിച്ചു

തൃക്കരിപ്പൂർ: കവ്വായിക്കായലോരത്ത് ചൂണ്ടയിടാനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു. വലിയപറമ്പ ബീരാൻകടവിലെ പെയിന്റിങ് തൊഴിലാളി എൻ.എ.ബി നിസാറിന്‍റെ മകൻ കെ.പി. മുഹമ്മദ് (13) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് മുമ്പാണ് സംഭവം.

ബോട്ട് ജെട്ടിയിൽനിന്ന് ചൂണ്ടയിടുകയായിരുന്ന കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു. ബോട്ട് ചാലായതിനാൽ ഡ്രഡ്ജിങ് നടത്തി ആഴം കൂട്ടിയ മേഖലയിലായിരുന്നു അപകടം. നാട്ടുകാരും തൃക്കരിപ്പൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേർന്ന് കുട്ടിയെ പുറത്തെത്തിച്ചു.

വഴിയിൽ വെള്ളാപ്പ് റോഡ് ഗേറ്റ് അടച്ചതിനാൽ കുട്ടിയെ കൈയിലെടുത്ത് ഓടിയാണ് മറുഭാഗത്ത് എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.

ഇളംബച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം തരം വിദ്യാർഥിയാണ് മുഹമ്മദ്. മാതാവ്: കെ.പി.സമീറ. സഹോദരി: ജുമാന.

Tags:    
News Summary - boy drowned in the lake while fishing at kavvayi kayal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.