Posted On
date_range Updated On
date_range ഉദുമ എം.എൽ.എയുടെ മകൻെറ പേരിലും കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് ആരോപണം
കാസർകോട്: ഉദുമ എം.എൽ.എ കെ കുഞ്ഞിരാമൻെറ ദുബായിലുള്ള മകൻെറ പേരിലും കള്ളവോട്ട് രേഖപ്പെടുത്തിയതായി യു.ഡി.എഫ് ആരോപണം. കുഞ്ഞിരാമൻെറ മകൻ മധുസൂദനൻെറ പേരിലുള്ള വോട്ട് മറ്റാരോ ചെയ്തെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
കാസര് കോട് പള്ളിക്കര പഞ്ചായത്തിലെ ആറാം വാർഡിൽ കൂട്ടക്കനി ജി.യു.പി സ്കൂളിലെ 132ാം നമ്പർ ബൂത്തിൽ ഏഴാം നമ്പർ വോട്ടറായ മധുസൂദനന്‍ വോട്ടെടുപ്പ് ദിവസം നാട്ടില്‍ ഇല്ലായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. ഇദ്ദേഹത്തിൻെറ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്നാണ് യു.ഡി.എഫ് കാസർകോട് ജില്ലാ കൺവീനർ എം.സി കമറുദ്ദീൻ ആരോപിക്കുന്നത്.
അതേസമയം, ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് കുഞ്ഞിരാമന്‍ എം.എല്‍.എ വ്യക്തമാക്കി. മകൻ വിദേശത്ത് തന്നെയാണെന്നും ഇത്തവണ വോട്ട് ചെയ്യാനായി എത്തിയിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.