ഫറോക്ക്: ചാലിയാറിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഞായറാഴ്ച കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. ചാലിയാറിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തികണ്ണാട്ടിക്കുളം ക്രസന്‍റ് ബസാറിനു സമീപം കിളിയനാട് അബ്ദുൽസലാമിന്‍റെ (60) മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടിന് ചെറുവണ്ണൂർ സ്റ്റാൻഡേർഡ് ടൈൽസിനുസമീപം പുഴയിൽ കണ്ടെത്തി.
പിതാവ്: പരേതനായ കോയ ഹസൻ. മാതാവ്: ഖദീശ. ഭാര്യ: വയലിലകത്ത് ഷെരീഫ (നല്ലൂർ). മക്കൾ: സജ്ന, നജ്ല, ഷിബില, മുഹമ്മദ് മുസ്തഫ. മരുമക്കൾ: നൗഫൽ (ദുബൈ), ഫർസിൻ (ചെമ്മാട്), മുസമ്മിൽ (കൊട്ടപ്പുറം). സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, മുഹമ്മദ്, ബീരാൻ, റുഖിയ, അയീഷ, സുബൈദ, സൈനബ, പരേതരായ ഹസൻകോയ, മറിയകുട്ടി, ബീകുട്ടി, അബൂബക്കർ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് കൊളത്തറ വടക്കേ ജുമാഅത്ത് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.