കണ്ണൂര്‍: വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ ഒന്നര വയസ്സുകാരെൻറ മൃതദേഹം ക ടപ്പുറത്ത് കണ്ടെത്തി. കണ്ണൂര്‍ തയ്യിലിലെ കൊടുവള്ളി വീട്ടിൽ ശരണ്യ-പ്രണവ് ദമ്പതിമാര ുടെ മകന് വ്യാെൻറ മൃതദേഹമാണ് വീടിന് കുറച്ചകലെ തയ്യില്‍ കടപ്പുറത്തുനിന്ന് കണ്ടെ ത്തിയത്. കടപ്പുറത്തെ കരിങ്കല്‍ഭിത്തികള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്നു പിഞ്ചുകുഞ്ഞിെൻറ മൃതദേഹം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.
രാത്രി കിടത്തിയുറക്കിയ വ്യാനെ കാണാനില്ലെന്ന് അച്ഛന് പ്രണവ് തിങ്കളാഴ്ച രാവിലെ കണ്ണൂർ സിറ്റി പൊലീസിൽ പരാതി നല്‍കിയിരുന്നു. അര്‍ധരാത്രി കുട്ടിക്ക് മരുന്നും പാലും നല്കിയ ശേഷം കുഞ്ഞിനെ പ്രണവിനൊപ്പം കിടത്തിയുറക്കിയെന്നാണ് ശരണ്യ പറഞ്ഞത്. എന്നാല്‍, രാവിലെ ആറുമണിയോടെ ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നാണ് പ്രണവ് പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളടക്കം തിരച്ചില്‍ നടത്തി. ഇതിനുപിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
പ്രണവിെൻറ പരാതിയില്‍ പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് രാവിലെ പത്തരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രണവ് -ശരണ്യ ദമ്പതിമാര്‍ക്കിടയില്‍ ഏറെനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പൊലീസ് ചോദ്യംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.