Posted On
date_range Updated On
date_range മുനമ്പത്ത് ബോട്ടപകടം; കൊല്ലം സ്വദേശി മരിച്ചു
കൊച്ചി: എറണാകുളം മുനമ്പത്ത് ബോട്ടപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മുനമ്പത്ത് നിന്ന് 28 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. നൗറിൻമോൾ എന്ന ബോട്ടും സിൽവർസ്റ്റർ എന്ന ചെറുവള്ളവും കൂട്ടിയിടിക്കുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന എട്ട് പേരും വള്ളം തകർന്ന് കടലിലേക്ക് വീണു.
വള്ളത്തിലുണ്ടായിരുന്ന ആളാണ് ജോസ്. പരിക്കേറ്റ മറ്റ് ഏഴ് പേർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ജോസിന്റെ മൃതദേഹം ഇതേ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.