മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലായി പാചകത്തിനായി വാങ്ങിച്ച മത്സ്യങ്ങളിൽ തിളങ്ങുന്ന നീലനിറം കണ്ടത് ബാക്ടീരിയയുടെ പ്രവർത്തന ഫലമാണെന്നും ആശങ്കപ്പെടാനില്ലെന്നും സമുദ്രമത്സ്യ ഗവേഷകർ.
മത്സ്യങ്ങളുടെ ശരീരത്തിലുള്ള സ്വാഭാവിക പ്രതിഭാസമാണിതെന്നും നിറംമാറ്റം ആരോഗ്യത്തിന് ഹാനികരമല്ലെന്നും െകാച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജിയിലെ സയൻറിസ്റ്റും നിറംമാറ്റത്തെക്കുറിച്ച് പഠനം നടത്തിയ വ്യക്തിയുമായ ഡോ. സത്യൻ കുമാർ പാണ്ഡ പറഞ്ഞു.
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരും സമാനപ്രതികരണമാണ് പങ്കുവെച്ചത്.
ഫോേട്ടാ ബാക്ടീരിയയുടെ പ്രവർത്തനം െകാണ്ടാണ് നിറമാറ്റവും പ്രകാശവും ഉണ്ടാവുന്നതെന്നാണ് വിലയിരുത്തൽ. മൺസൂൺ സമയത്താണ് മത്സത്തിനുള്ളിലെ നിറവ്യത്യാസം കൂടുതൽ കാണാറുള്ളത്. പല കടൽ ജീവികളിലും ഇൗ പ്രതിഭാസം വരാറുണ്ട്.
ഇത്തരം ജീവികൾ കൂടുതലുള്ള ഇടങ്ങളിൽ കടൽവെള്ളത്തിനും പ്രകാശിക്കുന്ന നീലനിറം തോന്നിക്കാറുണ്ട്്. 2013ലും 1998ലുമെല്ലാം ഇത്തരത്തിൽ പ്രതിഭാസം കണ്ടിരുന്നതായി ഡോ. സത്യൻ കുമാർ ഉൾപ്പെട്ടവർ നടത്തിയ പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നിറംമാറ്റം വിഷ സ്വഭാവത്തിലുള്ളതല്ലെന്നും മത്സ്യം പ്രാഥമികമായി കൈകാര്യം ചെയ്യുന്ന ചിലർക്ക് കൈകളിലും മറ്റും ചൊറിച്ചിൽ വരാനുള്ള സാധ്യത മാത്രേമയുള്ളൂവെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അതേസമയം, ഭക്ഷ്യസുരക്ഷ വകുപ്പ് ഒൗദ്യേഗികമായി പ്രതികരിച്ചിട്ടില്ല. മലപ്പുറം, തൃശൂർ ജില്ലകളിലാണ് കഴിഞ്ഞദിവസങ്ങളിൽ മത്സ്യത്തിനുള്ളിൽ നീലനിറം കണ്ടത്.
അയില ചെമ്പാൻ എന്ന മത്സ്യത്തിലാണ് കൂടുതൽ കണ്ടത്. മീൻ മുറിക്കുേമ്പാൾ അതിെൻറ ഉള്ളിലാണ് ഫ്ലൂറസെൻറ് സ്വഭാവത്തിലുള്ള നിറമുള്ളത്. ഇരുട്ടിൽ നീല വെളിച്ചമായാണിത് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.