തിരുവനന്തപുരം: കേസന്വേഷണത്തിനും രഹസ്യവിവരങ്ങൾ ശേഖരിക്കാനും ബ്ലോക്ക് ചെയിൻ സ ാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലേ ാക്നാഥ് ബെഹ്റ. പാസ്പോർട്ട് അപേക്ഷകൾ പരിശോധിക്കാൻ ഈ സംവിധാനം ഉപയോഗിക്കും. ഇതു വഴി പാസ്പോർട്ട് ലഭ്യമാകുന്നതിലെ കാലതാമസം കുറക്കാനാകും. ദക്ഷിണേന്ത്യൻ സംസ്ഥാന ങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി നടത്തിയ മേഖല സൈബർ സെക്യൂരിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യാഭ്യാസ യോഗ്യതകളുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കഴിവ് അനുയോജ്യമായ മേഖലകളിൽ വിനിയോഗിക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവർഷം ഡൽഹിയിൽ നടന്ന ഡി.ജി.പി/ ഐ.ജി സമ്മേളനത്തിൽ ഉയർന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മേഖലാതലത്തിൽ സൈബർ സെക്യൂരിറ്റി കോൺഫറൻസ് നടത്താൻ തീരുമാനിച്ചത്. ബ്ലോക്ക് ചെയിൻ, സമൂഹ മാധ്യമം, ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾ, ഫോറൻസിക് ഡിജിറ്റൽ തെളിവുകൾ എന്നീ മേഖലകളിലെ വിദഗ്ധരാണ് ക്ലാസ് നയിക്കുന്നത്.
വ്യാഴാഴ്ച സമാപിക്കുന്ന സമ്മേളനത്തിൽ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ എന്നിവിടങ്ങളിൽനിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. എ.ഡി.ജി.പിമാരായ ടോമിൻ ജെ. തച്ചങ്കരി, സുദേഷ് കുമാർ, ഡോ. ബി. സന്ധ്യ, മനോജ് എബ്രഹാം, ഐ.ജി എം.ആർ. അജിത് കുമാർ, ഡി.ഐ.ജി നാഗരാജു ചകിലം, കോരി സഞ്ജയ്കുമാർ ഗുരുഡിൻ എന്നിവരും പങ്കെടുത്തു.
േബ്ലാക്ക് ചെയിൻ
വാണിജ്യരംഗത്ത് അതിവേഗം വളരുന്ന സാങ്കേതികവിദ്യയാണ് ബ്ലോക്ക് ചെയിൻ. ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റൽ റെക്കോഡിനെ ബ്ലോക്ക് എന്ന് പറയാം. പല ബ്ലോക്കുകൾ ചേർന്ന് രൂപംകൊള്ളുന്ന ചങ്ങലയാണ് ബ്ലോക്ക് ചെയിൻ. ചെയിനിലെ ഓരോ ബ്ലോക്കും ഒരു പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കും. അസംഖ്യം പങ്കാളികൾക്ക് ഇതിൽ ചേരാം. ഡിജിറ്റൽ വിവരങ്ങൾ പരസ്പരം കൈമാറാനും ഇത് ഉപകരിക്കും. വിവരങ്ങൾ സുതാര്യമായിരിക്കും. ബ്ലോക്ക് ചെയിനിനെ ഡിസ്ട്രിബ്യൂട്ടഡ് ഡിജിറ്റൽ ലെഡ്ജറെന്നും സൂചിപ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.