നാട്ടുകാർക്ക് മുൻപിൽ ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എൽ.ഒ; സ്ത്രീകളടക്കം നോക്കി നിൽക്കെയാണ് നഗ്നത പ്രദർശനം

തിരൂർ: എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എൽ.ഒ. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ബി.എൽ.ഒയാണ് നാട്ടുകാർക്ക് നേരെ പ്രകോപിതനായത്. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേർക്കാണ് മുണ്ട് പൊക്കി നഗ്നത പ്രദർശനം നടത്തിയത്. സ്ത്രീകൾ അടക്കമുള്ളവർ നോക്കിനിൽക്കെയാണ് ബി.എൽ.ഒയുടെ ഈ അഭ്യാസം.       

Full View

ഫോം ബി.എൽ.ഒ അപ്​ലോഡ്​ ചെയ്​തോ?; ഓൺലൈനായി പരിശോധിക്കാം

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പൂ​രി​പ്പി​ച്ച്​ കൈ​മാ​റി​യ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​ബി.​എ​ൽ.​ഒ​മാ​ർ ആ​പ്പി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ പോ​ർ​ട്ട​ലി​ൽ സൗ​ക​ര്യം. നാ​ഷ​ണ​ൽ വോ​ട്ടേ​ഴ്സ്​ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ്​ വോ​ട്ട​ർ​ക്ക്​ പ​രി​ശോ​ധി​ക്കാ​നാ​വു​ക. വോ​ട്ട​ർ​മാ​ർ​ക്ക്​ ഓ​ൺ​ലൈ​നാ​യി എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ​മ​ർ​പ്പി​ക്കാ​നു​ള്ള ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച്​ ഇ​ക്കാ​ര്യം അ​റി​യാം.

ഓ​ൺ​ലൈ​ൻ ന​ട​പ​ടി​ക​ൾ ഇ​ങ്ങ​നെ

*https://voters.eci.gov.in എ​ന്ന ലി​ങ്ക്​ വ​ഴി പോ​ർ​ട്ട​ലി​ൽ ​പ്ര​വേ​ശി​ക്ക​ണം.

*ആ​ദ്യ​മാ​യി ​പ്ര​വേ​ശി​ക്കു​​മ്പോ​ൾ സൈ​ൻ അ​പ്​ വേ​ണ്ടി​വ​രും.

*സൈ​റ്റി​ന്‍റെ വ​ല​തു​ഭാ​ഗ​ത്ത്​ മു​ക​ളി​ൽ കാ​ണു​ന്ന ​സൈ​ൻ അ​പ്​ ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച്​ ഫോ​ൺ ന​മ്പ​റും ഇ-​മെ​യി​ൽ വി​ലാ​സ​വും ന​ൽ​ക​ണം.

*എ​സ്.​എം.​എ​സ്​ ആ​യും ഇ-​മെ​യി​ലാ​യും എ​ത്തു​ന്ന ര​ണ്ട്​ ഒ.​ടി.​പി​ക​ളും ഒ​പ്പം ക്യാ​പ്ച കോ​ഡും ന​ൽ​കി​യാ​ൽ സൈ​ൻ അ​പ്​ പൂ​ർ​ത്തി​യാ​കും.

*പോ​ർ​ട്ട​ലി​ലെ ഹോം ​പേ​ജി​ൽ വ​ല​തു​ഭാ​ഗ​ത്തു​ള്ള ‘ഫി​ൽ എ​ന്യൂ​മ​റേ​ഷ​ൻ ഫോം’ ​എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്യ​ണം.

*അ​പ്പോ​ൾ തെ​ളി​യു​ന്ന ലോ​ഗി​ൻ വി​ൻ​ഡോ​യി​ൽ മൊ​ബൈ​ൽ ന​മ്പ​റും കാ​പ്​​ച​യും ന​ൽ​കി​യാ​ൽ ഒ.​ടി.​പി ല​ഭി​ക്കും.

*വീ​ണ്ടും ഹോം ​പേ​ജി​ലെ ‘ഫി​ൽ എ​ന്യൂ​മ​റേ​ഷ​ൻ ഫോം’ ​ക്ലി​ക്ക്​ ചെ​യ്യു​​മ്പോ​ൾ സം​സ്ഥാ​നം​ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും.

*അ​ടു​ത്ത വി​ൻ​ഡോ​യി​ൽ നി​ല​വി​ലെ എ​പി​ക്​ ന​മ്പ​റും ന​ൽ​ക​ണം.

*‘നി​ങ്ങ​ളു​ടെ ഫോം ​ഇ​തി​നോ​ട​കം സ​ബ്​​മി​റ്റ്​ ചെ​യ്യ​പ്പെ​ട്ടു’ (Your form has already been submitted with mobile number XXXXX) എ​ന്ന സ​ന്ദേ​ശം​ തെ​ളി​യു​ക​യാ​ണെ​ങ്കി​ൽ ഫോം ​ബി.​എ​ൽ.​ഒ അ​പ്​​ലോ​ഡ്​ ചെ​യ്തെ​ന്ന്​ ഉ​റ​പ്പി​ക്കാം.

ഡി​ജി​റ്റൈ​സ്​ ചെ​യ്യാ​ത്ത​വ​രു​​​ടേ​തി​ൽ പേ​ര്​ വി​വ​ര​ങ്ങ​ളും എ​പി​ക്​ വി​വ​ര​ങ്ങ​ളു​മ​ട​ങ്ങി​യ മ​റ്റൊ​രു വി​ൻ​ഡോ​യാ​കും തെ​ളി​യു​ക. (ഓ​ൺ​ലൈ​നാ​യി ഫോം ​സ​മ​ർ​പ്പി​ക്കാ​നു​ള്ള വി​ൻ​ഡോ​യാ​കും പി​ന്നീ​ട്​ കാ​ണു​ക. എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ച്​ ന​ൽ​കി​യ​വ​ർ ഇ​തി​ലേ​ക്ക്​ ക​ട​ക്കേ​ണ്ട​തി​ല്ല)

ശ്ര​ദ്ധി​ക്കു​ക

ബി.​എ​ൽ.​ഒ​മാ​ർ എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മു​ക​ളു​ടെ ഡി​ജി​റ്റൈ​സേ​ഷ​ൻ തു​ട​രു​ക​യാ​ണ്. ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ്​ ഓ​ൺ​ലൈ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗി​ക്കു​ന്ന​ത്. ഡി​ഡം​ബ​ർ നാ​ലു​വ​രെ സ​മ​യ​വു​മു​ണ്ട്. അ​പ്‌​ഡേ​റ്റ് തു​ട​രു​ക​യു​മാ​കാം. അ​തി​നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. ആ​വ​ർ​ത്തി​ച്ചു​ള്ള വി​ളി​യും ഒ​ഴി​വാ​ക്കാം. അ​തേ​സ​മ​യം ഫോം ​പൂ​രി​പ്പി​ച്ച്​ ന​ൽ​കാ​ത്ത​വ​രു​ടെ ഓ​ൺ​ലൈ​ൻ സ്​​റ്റാ​റ്റ​സ്​ ‘സ​ബ്​​മി​റ്റ്​’ എ​ന്ന്​ കാ​ണി​ക്കു​ക​യോ ​അ​​​ല്ലെ​ങ്കി​ൽ തെ​റ്റാ​യ ഫോ​ൺ ന​മ്പ​ർ​ കാ​ണി​ക്കു​ക​യോ ചെ​യ്യു​ന്നെ​ങ്കി​ൽ ബി.​എ​ൽ.​ഒ​യെ ബ​ന്ധ​​പ്പെ​ട​ണം. 

Tags:    
News Summary - BLO behaved inappropriately in front of locals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.