സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കടലാക്രമണം ഉണ്ടായേക്കും

തിരുവനന്തപുരം: കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ ചൊവ്വാഴ്ച കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ-കാസർകോട്​ (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെ), കൊല്ലം (ആലപ്പാട്​ മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകരവരെ), മലപ്പുറം (കടലുണ്ടിനഗരം മുതൽ പാലപ്പെട്ടിവരെ) തീരങ്ങളിൽ 0.3 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യതയുണ്ട്.

തിരുവനന്തപുരം (കാപ്പിൽ മുതൽ പൂവാർ വരെ) തീരങ്ങളിൽ 0.6 മുതൽ 0.9 മീറ്റർ വരെയും ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടിവരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർവരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ) തീരങ്ങളിൽ രാവിലെ 8.30 മുതൽ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.3 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

Tags:    
News Summary - black sea phenomenon warnings in nine districts of kerala today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.