Representational Image
Posted On
date_range Updated On
date_range കരിങ്കൊടി: എസ്.എഫ്.ഐ പ്രവർത്തകരുടെ ജാമ്യഹരജി ഇന്ന്
കൊച്ചി: തിരുവനന്തപുരത്ത് ഗവർണറെ തടഞ്ഞ് കരിങ്കൊടി കാട്ടിയ കേസിലെ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകരുടെ ജാമ്യഹരജി വ്യാഴാഴ്ച പരിണിക്കാൻ മാറ്റി. ഇവർ പഠിക്കുന്ന കോളജ് ഏതെന്ന വിവരവും അറ്റൻഡൻസ് രജിസ്റ്റർ അടക്കമുള്ള രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് സി.എസ്. ഡയസ് നിർദേശിച്ചു.
ഡിസംബർ 11ന് നടന്ന സംഭവത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നുമുതൽ ഏഴുവരെ പ്രതികളായ യദു കൃഷ്ണൻ, ആഷിക് പ്രദീപ്, ആർ.ജി. ആശിഷ്, ദിലീപ്, റയാൻ, അമൻ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവരാണ് ജാമ്യഹരജി നൽകിയത്. നേരത്തെ, മജിസ്ട്രേട്ട് കോടതി ജാമ്യഹരജി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.