കുമളി: വണ്ടിപ്പെരിയാറിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മന്ത്രിയെ കരിങ്കൊടി കാണിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു.
ഡാമുകൾക്ക് ചുറ്റും ബഫർസോൺ പ്രഖ്യാപിച്ച് ക്വാറിയിങ്ങിനും മൈനിങ്ങിനും നിരോധനമേർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുക, സി.എച്ച്.ആർ കേസിൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ തെറ്റായ സത്യവാങ്മൂലം തിരുത്തുക, തൊമ്മൻകുത്തിൽ കൈവശഭൂമിയിലെ കുരിശ് പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും ഈ പ്രദേശമുൾപ്പെടെ 4005 ഏക്കർ വനമാണെന്ന് റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫിസർക്കെതിരെയും നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരിങ്കൊടി കാണിച്ചത്.
ജില്ല വൈസ് പ്രസിഡന്റ് ശാരി ബിനു ശങ്കർ, മണ്ഡലം പ്രസിഡന്റുമാരായ അഖിൽ. എൻ, വിക്കി വിഘ്നേഷ്, അസംബ്ലി സെക്രട്ടറി വിജയ് കെ.പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.