Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ ഇന്നും കരിങ്കൊടി പ്രതിഷേധം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണുരിൽ തുടർച്ചയായ രണ്ടാം ദിവസവും കരിങ്കൊടി പ്രതിഷേധം. കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചൊവ്വാഴ്ച രാവിലെ വീണ്ടും കരിങ്കൊടി കാണിച്ചു. അഞ്ചരക്കണ്ടിയിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്.
കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി, കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, റിജിൻ രാജ്, അശ്വിൻ മതുക്കോത്ത് എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. അമിത വേഗതയിൽ പോകുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേർക്കാണ് ഇവർ കരിങ്കൊടികളുമായി പ്രതിഷേധത്തിന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.