Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ കസ്റ്റഡിയിൽ
കോഴിക്കോട്: മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് കരിങ്കൊടി പ്രയോഗിച്ചത്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാർഥി യൂണിയനുകൾ നടത്തിവരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായാണ് കരിങ്കൊടി പ്രതിഷേധം.
കോഴിക്കോട് എൻ.ജി.ഒ യൂണിയൻ സമ്മേളനത്തിനെത്തിയതാണ് മുഖ്യമന്ത്രി. ജില്ലയിൽ പലയിടത്തും പ്രതിഷേധക്കാർ കാത്തുനിന്നിരുന്നതായാണ് റിപ്പോർട്ട്. സീറ്റുക്ഷാമത്തിൽ സർക്കാറിനെതിരെ പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.