Representative Image

മദ്യത്തിന്​ കുറിപ്പടി; ഡോക്​ടർമാർ ബുധനാഴ്​ച​ കരിദിനം ആചരിക്കും

തിരുവനന്തപുരം: മദ്യം കിട്ടാത്തതിനെത്തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ ്യം നൽകുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച്​ സർക്കാർ ഡോക്ടർമാരുടെ സംഘടന. കുറിപ്പടി നൽകില്ലെന്നും പ്രതിഷേധസൂചകമായി ബുധനാഴ്​ച സംസ്ഥാനത്ത്​ കരിദിനം ആചരിക്കുമെന്നും കേരള ഗവൺമ​െൻറ്​ മെഡിക്കൽ ഒാഫിസേഴ്​സ്​ അസോസിയേഷൻ (കെ.ജി.എം.ഒ.എ) ഭാരവാഹികൾ അറിയിച്ചു.

എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും. മദ്യമല്ല ചികിത്സാമാർഗം, ഉത്തരവിൽ അശാസ്​ത്രീയതയുണ്ട്​. അശാസ്‌ത്രീയത തുറന്നുകാട്ടാൻ പൊതുജന ബോധവത്​കരണം തുടങ്ങും. മദ്യലഭ്യതക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുത്​. കെ.ജി.എം.ഒ.എ പ്രസിഡൻറ്​ ഡോ. ജോസഫ്​ ചാക്കോ, ജന.സെക്രട്ടറി ഡോ. ജി.എസ്​. വിജയകൃഷ്​ണൻ എന്നിവർ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.

വിത്​ഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം വാങ്ങാമെന്ന്​ തിങ്കളാഴ്​ചയാണ്​ സര്‍ക്കാര്‍ ഉത്തരവായത്​. മദ്യം കിട്ടാൻ സർക്കാർ ആശുപത്രി ഡോക്ടറുടെ കുറിപ്പ് രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്ന ആളോ എക്സൈസ് റേഞ്ച് ഓഫിസില്‍ ഹാജരാക്കണം. എക്സൈസ് പാസ് അനുവദിക്കുന്നവര്‍ക്ക് മദ്യം ലഭിക്കും.

ഡോക്​ടർമാരുടെ നിലപാടിനെതിരെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും രംഗത്തെത്തി​. എല്ലാവർക്കും മദ്യം കുറിച്ചുകൊടുക്കാൻ നിർദേശം നൽകിയിട്ടി​െല്ലന്നും തെറ്റിദ്ധാരണയുണ്ടാകേണ്ടതില്ലെന്നും അവർ പറഞ്ഞു.

Tags:    
News Summary - black day for

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.