Posted On
date_range Updated On
date_range പേരാമ്പ്രയിൽ ബി.ജെ.പി പ്രവർത്തകന്‍റെ വീടിന് ബോംബേറ്
കോഴിക്കോട്: പേരാമ്പ്രയിൽ ബി.ജെ.പി പ്രവർത്തകന്‍റെ വീടിനു നേർക്ക് ബോംബേറ്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ശ്രീനിവാസൻ എന്ന ബി.ജെ.പി പ്രവർത്തകന്‍റെ വീട്ടിലാണ് സംഭവം. ബോംബേറ് നടക്കുമ്പോൾ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു.
ജനൽ ചില്ലുകൾ പൊട്ടുകയും വീടിനകത്തേക്ക് ബോംബ് ചീളുകൾ എത്തുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എന്നാൽ, പൊലീസ് ആരെയും തിരിച്ചറിഞ്ഞിട്ടില്ല.
പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പി-സി.പി.എം സംഘർഷ സാധ്യത നിലനിന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പേരാമ്പ്ര പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.