Posted On
date_range Updated On
date_range തരിയോട് പഞ്ചായത്തിൽ അവിശ്വാസം പാസായി; ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് ഭരണത്തിലേക്ക്
കൽപറ്റ: തരിയോട് പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസപ്രമേയം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ പാസായി. ഇടതുമുന്നണിയിലെ റീന സുനിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്തായി.
യു.ഡി.എഫിന് ആറും എൽ.ഡി.എഫിന് അഞ്ചും അംഗങ്ങളുള്ള പഞ്ചായത്തിൽ ബി.ജെ.പിക്ക് രണ്ടു മെമ്പർമാരുണ്ട്. യു.ഡി.എഫ് നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പി, അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.