എൻ.ഡി.എ പട്ടികക്കെതിരെ ബി.ജെ.പി സംസ്ഥാന വൈസ്​പ്രസിഡൻറ്​

തിരുവനന്തപുരം: ലോക്​സഭ തെരഞ്ഞെടുപ്പിനായുള്ള കേരളത്തിലെ എൻ.ഡി.എ സീറ്റ്​ വിഭജനത്തിനെതിരെ ബി.ജെ.പി സംസ്ഥാന വൈസ ്​പ്രസിഡൻറ്​ പി.എം വേലായുധൻ രംഗത്ത്​. സ്വന്തം സീറ്റ്​ ഉറപ്പിക്കാനാണ്​ നേതാക്കൾ നോക്കിയത്​. സംവരണ സീറ്റുകൾ ഉൾപ്പെടെ ബി.ഡി.ജെ.എസിന്​ നൽകിയത്​ പട്ടികജാതിക്കാരോടുള്ള വെല്ലുവിളിയാണെന്നും അ​ദ്ദേഹം പറഞ്ഞു.

പാർട്ടിക്ക്​ വേണ്ടി വിറക്​ വെട്ടിയവരേയും വെള്ളം കോരിയവരേയും പാർട്ടി തഴഞ്ഞു. ബി.ജെ.പിക്ക്​ വേണ്ടി രാവും പകലുമില്ലാതെ പണിയെടുത്ത കുറേ പട്ടികജാതിക്കാരുണ്ട്​. അവരെ ആരെയും പരിഗണിക്കാതെ രണ്ട് സംവരണ​ സീറ്റും ബി.ഡി.ജെ.എസിന്​ നൽകിയ നടപടിയിൽ കടുത്ത അമർഷമുണ്ടെന്നും പ്രവർത്തകരോട്​ കൊടും വഞ്ചനയാണ്​ പാർട്ടി ചെയ്​തതെന്നും പി.എം വേലായുധൻ പറഞ്ഞു.

Tags:    
News Summary - BJP State Vice President criticised NDA Candidate list -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.