പാലക്കാട്: ബി.ജെ.പി സംസ്ഥാന ശിബിരം വെള്ളിയാഴ്ച മുതൽ പാലക്കാട് അഹല്യ കാമ്പസില്‍ നടക്കും. രാവിലെ 11ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും.
ഐ.ടി സെല്‍ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യ, ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരന്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്, കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. എസ്. ജയസൂര്യന്‍ തുടങ്ങിയവര്‍ ക്ലാസെടുക്കും.
17ന് ഉച്ചക്ക് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ദേശീയ സംഘടന സെക്രട്ടറി ബി.എല്‍. സന്തോഷ് ഉദ്ഘാടനം ചെയ്യും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന പഠന ശിബിരത്തില്‍ മുന്നൂറോളം നേതാക്കള്‍ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ല അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജനറൽ സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.