കൽപറ്റ: കോൺഗ്രസിനെ ആക്രമിക്കുന്ന ബി.ജെ.പിയും മോദി സർക്കാറും കേരളത്തിലെ സി.പി.എമ്മിനോട് മൃദു സമീപനമാണ് പുലർത്തുന്നതെന്ന് വയനാട് എം.പിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ രാഹുല്‍ ഗാന്ധി. കോൺഗ്രസ് സർക്കാറുകളെ വേട്ടയാടുന്ന സി.ബി.ഐ, ഇ.ഡി പോലുള്ള കേന്ദ്ര ഏജൻസികൾക്ക് കേരളത്തിലെ ഇടതു സർക്കാരിനോട് മൃദുസമീപനമാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ആക്രമിക്കാനാണ് പ്രധാനമന്ത്രിക്കും കേന്ദ്രത്തിനും താല്പര്യം.
സി.പി.എമ്മിനെയാണോ കോൺഗ്രസിനെയാണോ ബി.ജെ.പി കൂടുതൽ ആക്രമിക്കുന്നതെന്ന് പത്രവാർത്തകൾ നോക്കിയാൽ മനസ്സിലാകും. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സി.ബി.ഐ പോലുള്ള ഏജൻസികളെ ബി.ജെ.പി ഉപയോഗിക്കുകയാണ്. എന്നാൽ, അങ്ങനൊരു സംഭവം കേരളത്തിൽ ഇല്ല. അത്തരം സമ്മർദം നരേന്ദ്രമോദി സർക്കാർ കേരളത്തിൽ ചെലുത്തുന്നില്ല. കേരളത്തിലെ കേസുകളിൽ സി.ബി.ഐക്കും ബി.ജെ.പിക്കും ഒരുസമ്മർദവുമില്ല. പ്രധാനമന്ത്രി ആക്രമിക്കുന്നത് കേരള മുഖ്യമന്ത്രിയെയാണോ കോൺഗ്രസ് നേതാക്കളെയാണോ എന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ് -രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളുടെ ആപത്ത് മനസിലായിട്ടില്ല. അത് മനസിലാക്കിയാല്‍ എല്ലാവരും തെരുവിലിറങ്ങുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ടോ മൂന്നോ കോർപറേറ്റുകൾക്ക് വേണ്ടി പ്രധാനമന്ത്രി മോദി കർഷകരെ കൊള്ളയടിക്കാൻ സഹായം ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.