തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയ പാർട്ടികൾക്കയച്ച സർക്കുലറിൽ ബി.ജെ.പി സീൽ വന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തന്‍ യു. ഖേല്‍ക്കർ. റിപ്പോർട്ട് താൻ പരിശോധിച്ചു വരികയാണ്. അതിനുശേഷം കേന്ദ്രകമീഷന് അയക്കും. അവിടെ നിന്നുള്ള നിർദേശമനുസരിച്ചാണ് തുടർനടപടി സ്വീകരിക്കുകയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൈബർ പട്രോളിങ്ങിന്റെ ഭാഗമായി ഉദ്യോഗസ്ഥർ എല്ലാ ജില്ല കലക്ടർമാരുടെ ഓഫിസുകളിലും പ്രവർത്തിക്കുന്നുണ്ട്. ഇവർ സൈബറിടങ്ങളിലെ പ്രവൃത്തികൾ നിരീക്ഷിക്കുന്നുണ്ട്. കമീഷന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും.
ബി. ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമർശ വിഷയത്തിൽ ജില്ല കലക്ടർ എടുത്ത നടപടി, ലഭിച്ച നിയമോപദേശം എന്നിവയെല്ലാം കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന് അയച്ചിട്ടുണ്ട്. അവിടെ നിന്നുള്ള നിർദേശം കാത്തിരിക്കുകയാണ്. നിർദേശമനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.