ബി.ജെ.പി മാർച്ചിൽ സംഘർഷം; ജലപീരങ്കി, കണ്ണീർ വാതകം

തിരുവനന്തപുരം: സെക്ര​േട്ടറിയറ്റിന് മുന്നിലേക്ക് ബി.ജെ.പി - യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊ ലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു. പൊലീസ്​ അതിക്രമം നടത്തിയെന്നാരോപിച്ച്​ ചൊവ്വാഴ്ച രാവി ലെ ആറ്​ മുതൽ വൈകീട്ട് ആറ്​ വരെ തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചു.
ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ബി.ജെ.പി നേതാക്കൾക്കെതിരായ കള്ളക്കേസ്​ പിൻവലിക്കുക, എ.എൻ. രാധാകൃഷ്ണ​​​െൻറ നിരാഹാര സമരം അവസാനിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങളുമായായിരുന്നു മാര്‍ച്ച്. കൈയാങ്കളിയിൽ മഹിളാമോർച്ച മണ്ഡലം പ്രസിഡൻറ്​ ശ്രീവിദ്യക്ക്​ തലക്ക്​ പരിക്കേറ്റു.

പ്രകടനമായി എത്തിയ പ്രവർത്തകർ പൊലീസിനെ കല്ലെറിഞ്ഞതിനുപിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. തൊട്ടടുത്ത്​ എൻഡോസൾഫാൻ ദുരിതബാധിതർ സമരം നടത്തുന്നതു പരിഗണിക്കാതെയായിരുന്നു കല്ലേറ്​. അക്രമം തുടങ്ങിയതോടെ എൻഡോസൾഫാൻ ദുരിതബാധിതർ കുട്ടികളുമായി സ്​റ്റാച്യുവിലെ സ്വകാര്യസ്ഥാപനത്തിൽ കയറി രക്ഷപ്പെട്ടു.
ചിതറിയോടിയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി റോഡ് ഉപരോധിച്ചു.

രാധാകൃഷ്ണ​​​െൻറ നിരാഹാര പന്തലിന്​ സമീപത്തുനിന്നാരംഭിച്ച മാർച്ചിൽ രൂക്ഷ കല്ലേറാണ് ആദ്യം മുതലുണ്ടായത്. പൊലീസ് നാലു റൗണ്ട്​ ജലപീരങ്കിയും രണ്ടുതവണ കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതോടെ പിന്തിരി​േഞ്ഞാടിയ പ്രവർത്തകർ സമരപ്പന്തലിനു സമീപം ഒത്തുകൂടി ആക്രമണം തുടർന്നു. പൊലീസ് അക്രമം നടത്തിയതായി ആരോപിച്ചു വനിതകളെ മുന്നിൽനിർത്തി സെക്രട്ടേറിയറ്റിനു മുന്നിലേക്കു പോകാനുള്ള ശ്രമം പൊലീസ് തടഞ്ഞു.

ഇതിനൊപ്പം വാഹനങ്ങൾ തടയാനും പൊലീസിനു നേർക്കു ചെരിപ്പും കമ്പുകളും വലിച്ചെറിയാനും പ്രവർത്തകർ ശ്രമിച്ചു. നേതാക്കൾ ഇടപെട്ടു പ്രവർത്തകരെ പിന്തിരിപ്പിച്ചു. ഇതിനു പിന്നാലെയാണ്​ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് സമരപ്പന്തലിൽ ഹർത്താൽ പ്രഖ്യാപിച്ചത്​. മാർച്ചിന്​ ജില്ല പ്രസിഡൻറ്​ എസ്. സുരേഷ്, ജനറൽ സെക്രട്ടറി പാപ്പനംകോട് സജി തുടങ്ങിയവർ നേതൃത്വം നൽകി.


Tags:    
News Summary - BJP March at Secretariat - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.