കൊടുങ്ങല്ലൂർ: അപകടത്തിൽ പരിേക്കറ്റ സജീവ ബി.ജെ.പി പ്രവർത്തകനിൽ നിന്ന് കള്ളനോട്ട് പിടികൂടിയ കേസിൽ മുൻ യുവമോർച്ച നേതാവും സഹോദരനും അറസ്റ്റിൽ. കള്ളനോട്ട് ശൃംഗലയിലെ ഡ്യൂപ്ളിക്കേറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന ശ്രീനാരായണപുരം പനങ്ങാട് അഞ്ചാം പരുത്തി സ്വദേശികളായ എരാശേരി വീട്ടിൽ രാകേഷ് ( 37) സഹോദരൻ രാജീവ് (35) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്എ ൻ ശങ്കരൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ബി.ജെ.പി പ്രവർത്തകൻ മേത്തല വടശേരി കോളനിയിൽ താമസിക്കുന്ന കോന്നംപറമ്പിൽ ജിത്തുവിൻ്റെ പക്കൽ നിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ കേസ് അനേഷണത്തിലാണ് ബാംഗ്ലൂരിൽ നിന്നും പ്രതികൾ അറസ്റ്റിലായത്. യുവമോർച്ചയുടെയും, ബി.ജെ.പിയുടെയും മുൻ ഭാരവാഹികൾ ആയിരുന്നു ഇവർ.
2017-ൽ ഇവരുടെ വീട്ടിൽ നിന്നും കള്ളനോട്ടുകളും നോട്ടടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കേരളത്തിന് പുറത്ത് പോയി കള്ളനോട്ടടി തുടർന്നു. മലപ്പുറം കോഴിക്കോട് കണ്ണൂർ ചാവക്കാട് എന്നിവിടങ്ങളിലെ ക്രിമിനൽസുമായി ബന്ധപ്പെട്ട് കള്ളനോട്ടടിച്ച് ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തു അന്തിക്കാട് കാഞ്ഞാണിയിൽ വച്ച് 52 ലക്ഷത്തിൻ്റെ കള്ളനോട്ടുമായി 2019 ൽ രാഗേഷിനെ പോലീസ് പിടികൂടിയിരുന്നു.
പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണ, കൊടുവള്ളി എന്നിവിടങ്ങളിൽ കള്ളനോട്ട് കേസിൽപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടയിലാണ് ബി.ജെ.പി പ്രവർത്തകനായ ജിത്തു ഇവരിൽ നിന്ന് വാങ്ങിയ കള്ളനോട്ടുമായി ബൈക്കിൽ വരുമ്പോൾ അപകടത്തിൽപെട്ടത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ജിത്തുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
തീരദേശ മേഖലയിലെ മീൻ കച്ചവടക്കാർക്കും ലോട്ടറി വിൽപനക്കാർക്കും ദിവസ പലിശക്കായി നൽകുന്ന പണം ഈ കള്ളനോട്ടുകളാണ് ഇതിൻ്റെ ഇടനിലക്കാരനാണ് ജിത്തു മുമ്പ് രാഗേഷും രഞ്ജിത്തും അറസ്റ്റിലായപ്പോൾ ബി.ജെ.പിയുടെ ഉന്നത നേതാക്കൾക്കൊപ്പമുള്ള ഇവരുടെ ചിത്രങ്ങൾ വൈറലായിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് ജി. പൂങ്കുഴലിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണ ഡി.വൈ.എസ്.പി. സലീഷ്.എൻ.ശങ്കരന് പുറമെ എസ്.എച്ച്.ഒ.മാരായ ടി.കെ.ഷൈജു, ബ്രിജുകുമാർ, എസ്.ഐ.മാരായ സന്തോഷ്, പി.സി.സുനിൽ, എ.എസ്.ഐ.മാരായ സി.ആർ.പ്രദീപ്, കെ.എ.മുഹമ്മദ് അഷറഫ്, സുനിൽ, എസ്.സി.പി.ഒ.മാരായ ഗോപൻ, ശ്രീകുമാർ , മുരുകദാസ് , സി.കെ. ബിജു, പി.എസ്.ഫൈസൽ, സൈബർ വിഭാഗത്തിൽ നിന്നുള്ള രജീഷ്, സനൂപ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.