ഗവർണർക്കെതിരെ നടന്നത് സർക്കാർ സ്പോൺസേർഡ് സമരം -ബി.ജെ.പി

കണ്ണൂർ / തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ അഖിലേന്ത്യാ ചരിത്ര കോൺഗ്രസ്​ ഉദ്​ഘാടന സമ്മേളനത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്നത് സർക്കാർ സ്പോൺസേർഡ് സമരമാണെന്ന് ബി.ജെ.പി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പി നേതാവ് എം.ടി. രമേശ് ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിക്കുമ്പോൾ തടസ്സപ്പെടുത്തിയത് സി.പി.എം നേതാവും രാജ്യസഭാംഗവുമാണ്. സി.പി.എമ്മിന്‍റെ രാഷ്ട്രീയ പകപോക്കലിന്‍റെ ഇരയായി ഗവർണറെ മാറ്റാനുള്ള ശ്രമം അപലപനീയമാണെന്നും എം.ടി. രമേശ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ആരെങ്കിലും സംസാരിക്കാൻ പാടില്ലെന്ന തിട്ടൂരമാണ് കേരളത്തിൽ നടന്നതെന്ന് പി. സുരേന്ദ്രൻ പറഞ്ഞു. പാർലമെന്‍റ് പാസാക്കിയ നിയമം ശരിയാണെന്ന് പറയുന്നവരെ ആക്രമിക്കുന്നു. ഇതാണോ കേരളം മുന്നോട്ടുവെക്കുന്ന ഉദാത്തമായ ജനാധിപത്യ മാർഗമെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

Tags:    
News Summary - bjp leaders against the protest in national history congress-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.