തെരഞ്ഞെടുപ്പ് നിരീക്ഷകനായി വി. മുരളീധരൻ ആസ്ട്രേലിയയിലേക്ക്

തിരുവനന്തപുരം: ആസ്ട്രേലിയൻ പൊതുതെരഞ്ഞെടുപ്പിൽ രാജ്യാന്തര നിരീക്ഷകരിലൊരാളായി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരനും. ആസ്ട്രേലിയയിലെ ലിബറൽ നാഷണൽ പാർ‌ട്ടിയുടെ ക്ഷണപ്രകാരമാണ് ബി.ജെ.പി കേന്ദ്രഘടകം മുരളീധരനെ നിയോഗിച്ചത്. 

ക്വീൻസ് ലാന്‍ഡ്‌ പ്രവിശ്യയിൽ 25ന് നടക്കുന്ന പൊതുതെരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണവും നടപടിക്രമങ്ങളും നിരീക്ഷിക്കുന്നതിനാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ലിബറൽ നാഷണൽ പാർ‌ട്ടി ക്ഷണിച്ചത്. 

21ന് ആസ്ട്രേലിയയിലെ ബ്രിസ്ബെയിനിലെത്തുന്ന മുരളീധരൻ 26 വരെ അവിടെ ഉണ്ടാവും. ഇന്ത്യയിൽ നിന്ന് മുരളീധരൻ മാത്രമാണ് രാജ്യാന്തര സംഘത്തിലുള്ളത്. 

Tags:    
News Summary - BJP Leader V Muralidharan Australian Election Invigilator Panel Member -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.