Posted On
date_range Updated On
date_range ലൗ ജിഹാദിന്റെ പേരിൽ ബി.ജെ.പി വർഗീയത കളിക്കുന്നു - വിജയരാഘവൻ
തിരുവനന്തപുരം: ലൗ ജിഹാദിെൻറ പേരിൽ ഇല്ലാത്ത ശത്രുവിനെ മുന്നിൽ നിർത്തി ബി.ജെ.പി വർഗീയത കളിക്കുകയാണെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. ലൗ ജിഹാദ് തടയാൻ യു.പി മാതൃകയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദ്വേഷരാഷ്ട്രീയത്തിെൻറ ഉൽപന്നമാണ് ലൗ ജിഹാദ്. ഇതിെൻറ പിന്നിൽ അന്യമത വിദ്വേഷം ഉണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കേരളത്തിൽ അത്തരമൊരു നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.