Posted On
date_range Updated On
date_range എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ തൃശൂർ വിടുമ്പോൾ അമിത് ഷാ തൃശൂരിൽ; സി.പി.എമ്മിന്‍റെ യാത്രയെ ബി.ജെ.പി ഭയക്കുന്നു -മന്ത്രി മുഹമ്മദ് റിയാസ്
തൃശൂർ: സി.പി.എം സംസ്ഥാനത്ത് നടത്തുന്ന യാത്രയെ ബി.ജെ.പി ഭയക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ തൃശൂർ വിടുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തൃശൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുകയാണ്. കോൺഗ്രസിന്‍റെ ജോഡോ യാത്ര വന്ന് പോയപ്പോൾ അമിത് ഷാമാരും ബി.ജെ.പിയും അനങ്ങിയിട്ടില്ലെന്നും മന്ത്രി തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആർ.എസ്.എസ് ബന്ധമുള്ള ഏജൻസിയുമായി പ്രസാർ ഭാരതി കരാറിൽ ഏർപ്പെട്ടത് ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിദ്വേഷവും വ്യാജ വാർത്തകളും പ്രചരിപ്പിക്കാനാണെന്നും
മന്ത്രി ആരോപിച്ചു. സ്വതന്ത്ര ഏജൻസികളെ ഒഴിവാക്കിയാണ് പ്രസാർ ഭാരതിയുടെ പുതിയ കരാർ. മതേതര ഇന്ത്യയെ ഇല്ലാതാക്കുക എന്നുള്ളതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.