നഗരസഭാ സാരഥികൾക്ക്​ ജാതിപറഞ്ഞ്​ ബി.ജെ.പി കൗൺസിലറുടെ ആശംസ

​പാലക്കാട്​: ബി.ജെ.പിക്ക്​ ഭൂരിപക്ഷമുള്ള പാലക്കാട്​ നഗരസഭയിൽ ചെയർപേഴ്​സന്‍റെയും വൈസ്​ ചെയർമാന്‍റെയും ജാതി പറഞ്ഞ്​ ആശംസ നേർന്ന്​ ബി.ജെ.പി കൗൺസിലർ. കൊപ്പം വാർഡിൽനിന്ന്​ വിജയിച്ച കൗൺസിലർ വി.എസ്​. മിനി കൃഷ്​ണ കുമാറാണ്​ ഫേസ്​ബുക്കിൽ 'ജാതി' പോസ്റ്റിട്ടത്​.

'പാലക്കാട്​ മുൻസിപ്പൽ വൈസ്​ ചെയർമാൻ ആയി ഇ. കൃഷ്​ണദാസ്​ (നായർ സമുദായം), ചെയർ പേഴ്​സൻ ആയി പ്രിയ അജയൻ (മൂത്താൻ സമുദായം) എന്നിവർക്ക്​ എല്ലാവിധ ആശംസകളും നേരുന്നു. ' എന്നായിരുന്നു പോസ്റ്റ്​. വിവാദമായ​തോടെ ഇത്​ എഡിറ്റ്​ ചെയ്​തു.

ചെയർപേഴ്​സൻ സ്​ഥാനം ലഭിക്കാത്തതിൽ ഇവർ പ്രതിഷേധം അറിയിച്ചിരുന്നു. അതിനിടെ, നഗരസഭയിൽ ചെയർപേഴ്​സൻ തെരഞ്ഞെടുപ്പിൽ ഓപ്പൺ വോട്ട്​ വേണമെന്ന്​ ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാൽ, രഹസ്യബാലറ്റ്​ മതിയെന്ന്​ മിനി കൃഷ്​ണകുമാറും പ്രതിപക്ഷവും ആവശ്യപ്പെട്ടു. തുടർന്ന്​ രഹസ്യ ബാലറ്റിലാണ്​ തെര​െഞടുപ്പ്​ നടന്നത്​. 

Tags:    
News Summary - BJP councillor greetings for municipal chairs by saying caste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT