ഫ്രാങ്കോ മുളക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായമെത്രാൻ തോമസ് തറയിൽ

ആലപ്പുഴ: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്​​ ഫ്രാ​േങ്കാ മുളക്കലിനെ പിന്തുണച്ച്​ ചങ്ങനാശ്ശേരി സഹായ മെത്രാൻ ​േതാമസ്​ തറയിൽ. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയെന്ന് കരുതണം എന്നാണ് പഠിച്ചിട്ടുള്ളതെന്ന്​ തോമസ്​ തറയിൽ ഫേസ്​ ബുക്കിൽ കുറിച്ചു.

കുറ്റാരോപിതൻ കത്തോലിക്കാ മെത്രാൻ ആണെങ്കിൽ നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നതുവരെ അയാളെ കുറ്റവാളിയായി കണക്കാക്കുകയാണ്​. സത്യമറിയാതെ സഭക്ക്​ നടപടിയെടുക്കാൻ സാധിക്കില്ല.

അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാൻ കഴിയുമെന്നത് പുതിയ കേരള മോഡലാണെന്നും തോമസ്​ തറയിൽ പറഞ്ഞു.

Full View
Tags:    
News Summary - Bishop Thomas Tharayil Supported Franco Mulakkal - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.