Posted On
date_range Updated On
date_range ബിഷപ് ഫ്രാങ്കോ ഇന്ന് കോടതിയിൽ ഹാജരാകും; കുറ്റപത്രം വായിച്ചുകേൾപ്പിക്കും
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോട്ടയം അഡിഷനൽ സെഷൻസ് കോടതിയിൽ ഹാജരാകും. ആയിരം പേജുള്ള കുറ്റപത്രം വായിച്ചുകേൾപ്പിക്കും. കേരളം വിടാൻ പാടില്ലെന്ന ഉപാധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏഴിന് കോടതി ഫ്രാങ്കോക്ക് ജാമ്യം നൽകിയിരുന്നു.
കേസിൽ ബലാത്സംഗം ഉൾപ്പടെ ആറ് വകുപ്പുകളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉൾപ്പടെ 84 സാക്ഷികളാണ് കേസിലുള്ളത്.
കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹരജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഇനി കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം ഫ്രാങ്കോ കോടതിയിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.