ബിഷപ്പ് ഫ്രാങ്കോക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെയും സ്ഥലംമാറ്റി. പ്രത്യക്ഷ സമര ത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ അടക്കമുള്ള കന്യാസ്ത്രീകളെയാണ് മിഷണറീസ് ഓഫ് ജീസസിന്‍റെ കുറുവിലങ്ങാ ട് മഠത്തില്‍ നിന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലംമാറ്റിയത്. മൂന്നുപേരെ കേരളത്തിന് പുറത്തേക്കും ഒരാളെ കണ്ണൂരിലേക്കും മാറ്റിയാണ്​ സുപ്പീരിയർ ജനറൽ സിസ്​റ്റർ റെജീനയുടെ ഉത്തവ്​.

സിസ്റ്റര്‍ അനുപമയെ പഞ്ചാബ ിലെ ചാമിയാരി കോൺവെന്‍റിലേക്കും സിസ്റ്റര്‍ ആല്‍ഫിയെ ബിഹാർ പകർത്തല കോൺവെന്‍റിലേക്കും സിസ്റ്റര്‍ ആൻസിറ്റയെ കണ ്ണൂർ പരിയാരത്തെ കോൺവെന്‍റിലേക്കും സിസ്റ്റര്‍ ജോസഫിന്‍ ഝാർഖണ്ഡിലെ ലാൽമത്തിയ കോൺവെന്‍റിലേക്കും മാറ്റിയാണ് സി സ്റ്റർ റജീന ഉത്തരവിറക്കിയത്.

എന്നാൽ, സമരത്തിൽ പങ്കെടുത്ത സിസ്റ്റര്‍ നീന റോസിനെ സ്ഥലം മാറ്റിയിട്ടില്ല. ബിഷ ിപ്പ് ഫ്രാങ്കോയ്ക്കെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. ഇവര്‍ കുറുവിലങ്ങാട് മഠത്തില്‍ തന്നെ തുടരും.

കഴിഞ്ഞ വർഷത്തെ ഉത്തരവിൽ നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളിലേക്ക് മാറണമെന്നും ഉത്തരവ്​ ലംഘിച്ച്​ കുറവിലങ്ങാട്​ തുടരുന്നത്​ സഭാ നിയമങ്ങൾക്ക്​ വിരുദ്ധമാണെന്നും ഉത്തരവിലുണ്ട്​. ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണ്​. ഉത്തരവ് കർശനമായി പാലിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ സഭാ ചട്ടലംഘനത്തിനു നടപടി എടുക്കേണ്ടിവരുമെന്നും ഉത്തരവിലുണ്ട്​. ജനുവരി മൂന്നിന്​ പുറപ്പെടുവിച്ച ഉത്തരവ്​ കഴിഞ്ഞദിവസമാണ്​ കൈമാറിയത്.

സ്​ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നും എല്ലാവർഷവും പൊതു സ്ഥലംമാറ്റം പതിവാണെന്നുമാണ്​ മിഷനറീസ് ഓഫ് ജീസസി​​​​െൻറ വിശദീകരണം. എന്നാൽ, കന്യാസ്​ത്രീകളെ സന്യാസിനി സമൂഹത്തിൽനിന്ന്​ പുറത്താക്കാനുള്ള നീക്കങ്ങളു​െട ഭാഗമായാണ്​ ​സ്​ഥലംമാറ്റമെന്നാണ്​ സൂചന. കേസ്​ അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നും ആക്ഷേപമുണ്ട്​. സ്​ഥലംമാറാൻ നിർദേശിക്കപ്പെട്ട കന്യാസ്​ത്രീകളു​ടെ നേതൃത്വത്തിൽ നടന്ന സമരത്തിനൊടുവിൽ അറസ്​റ്റിലായ ജലന്ധർ രൂപത ബിഷപ്പായിരുന്ന ഫ്രാ​േങ്കാ മുളയ്​ക്കൽ ഇപ്പോൾ ജാമ്യത്തിലാണ്​. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള അന്തിമ തയാറെടുപ്പിലാണ്​ അന്വേഷണസംഘം. കഴിഞ്ഞദിവസം കേസിൽ സ്​പെഷൽ ​േപ്രാസിക്യൂട്ടറെയും നിയോഗിച്ചിരുന്നു.

ശ്രമം കേസ്​ അട്ടിമറിക്കാൻ, കുറവിലങ്ങാട്​ മഠത്തിൽ തുടരും –സിസ്​റ്റർ അനുപമ
കോ​ട്ട​യം: സ്​​ഥ​ലം​മാ​റ്റം പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണെ​ന്നും കു​റു​വി​ല​ങ്ങാ​ട് മ​ഠ​ത്തി​ൽ​നി​ന്ന് ഒ​ഴി​യി​ല്ലെ​ന്നും സി​സ്​​റ്റ​ർ അ​നു​പ​മ. പ​രാ​തി​ക്കാ​രി​യാ​യ സി​സ്​​റ്റ​റെ ഒ​റ്റ​ക്കാ​ക്കി പോ​കി​ല്ല. കേ​സ്​ തീ​രും​വ​​രെ മ​ഠ​ത്തി​ൽ തു​ട​രും. കേ​സ്​ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​​​െൻറ ഭാ​ഗ​മാ​ണ്​ സ്​​ഥ​ലം​മാ​റ്റം. കേ​ര​ള​ത്തി​ന്​​ പു​റ​ത്തേ​ക്ക്​ ഞ​ങ്ങ​ളെ മാ​റ്റി കേ​സ്​ ദു​ർ​ബ​ല​മാ​ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​വ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. പ​ല സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നാ​ണ്​ ​നീ​ക്കം. ഇ​തി​നു​പി​ന്നി​ൽ ബി​ഷ​പ് ഫ്രാ​േ​ങ്കാ മു​ള​യ്​​ക്ക​ൽ ത​ന്നെ​യാ​ണ്.

മി​ഷ​ന​റീ​സ്​ ഒാ​ഫ്​ ജീ​സ​സ്​ നേ​തൃ​ത്വം ഞ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​മെ​ന്ന​തി​ന്​ എ​ന്തു​റ​പ്പാ​ണു​ള്ള​ത്. മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഒ​റ്റ​ക്കാ​വു​ന്ന​ത്​ ജീ​വ​നു​പോ​ലും ഭീ​ഷ​ണി​യാ​ണ്. ത​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​മോ​യെ​ന്ന സം​ശ​യ​വു​മു​ണ്ട്. പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്​​ത്രീ​യെ ഒ​റ്റ​പ്പെ​ടു​ത്തി സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നു​ള്ള ല​ക്ഷ്യ​വും സ്​​ഥ​ലം​മാ​റ്റ​ത്തി​നു പി​ന്നി​ലു​ണ്ട്. ഒ​റ്റ​ക്കാ​വു​ന്ന അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കേ​സി​ൽ​നി​ന്ന്​ പി​ന്തി​രി​പ്പി​ക്കാ​നാ​യി​രി​ക്കും നീ​ക്ക​ങ്ങ​ളു​ണ്ടാ​വു​ക. ഇ​ത്​ അം​ഗീ​ക​രി​ക്കി​ല്ല. നീ​തി കി​ട്ടും​വ​െ​ര പ​രാ​തി​ക്കാ​രി​ക്കൊ​പ്പം കു​റ​വി​ല​ങ്ങാ​ട്ടു​ണ്ടാ​കും. ഉ​ത്ത​ര​വ്​ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മ​ഠം​വി​ട്ട്​ പോ​കി​െ​ല്ല​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Bishop Franco Nun Rape -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.