മണ്ണാർക്കാട്: സാമൂഹിക അകലം പാലിക്കാതെ പിറന്നാൾ ആഘോഷിച്ചതിന് പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. കുമരംപുത്തൂർ പഞ്ചായത്തിൽ പൊതുവിതരണത്തിനായി ഭക്ഷ്യധാന്യ കിറ്റ് പാക്കിങ് ചെയ്യുന്ന കേന്ദ്രത്തിൽ നടന്ന നിയമലംഘനത്തിനാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. പഞ്ചായത്ത് അംഗം മഞ്ജു തോമസ്, എ.ഐ.വൈ.എഫ് നേതാക്കളായ പ്രശോഭ്, മുസ്തഫ, റഷീദ്, രമേഷ് എന്നിവർക്കെതിരെയും കണ്ടാലറിയുന്ന 20 പേർക്കെതിരെയുമാണ് കേസ്.
എ.ഐ.വൈ.എഫ് ജില്ല ഭാരവാഹിയുടെ പിറന്നാളാഘോഷമാണ് നടന്നതെന്നാണ് പറയുന്നത്. സാമൂഹിക അകലം പാലിക്കാതെ കേക്ക് മുറിക്കുന്നതും ആഘോഷം നടത്തുന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ, എ.ഐ.വൈ.എഫ് ഭാരവാഹികൾ തുടങ്ങി നിരവധിപേർ പങ്കെടുത്തതായി വിഡിയോയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.