രാഹുലിൻെറ കടലിൽ ചാട്ടം രാഷ്ട്രീയ ആത്മഹത്യയുടെ സൂചന -ബിനോയ് വിശ്വം

ആറ്റിങ്ങല്‍: രാഹുല്‍ ഗാന്ധിയുടെ കടലില്‍ ചാട്ടം അദ്ദേഹത്തി​​െൻറയും കോണ്‍ഗ്രസി​െൻറയും രാഷ്​ട്രീയ ആത്മഹത്യയുടെ സൂചനയാണെന്ന്​ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. തെക്കന്‍ മേഖല എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി ആറ്റിങ്ങല്‍ ഗെസ്​റ്റ്​ ഹൗസില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരണവക്കിലുള്ള കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാൻ ആര്‍ക്കും കഴിയില്ല. നല്ലൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്​ ഇക്കാര്യം ബോധ്യമായ സാഹചര്യത്തിലാണ് കടലില്‍ ചാട്ടം അടക്കമുള്ള ഗിമിക്കുകളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്​.

കോണ്‍ഗ്രസിന് എം.എല്‍.എ ഉണ്ടെങ്കില്‍ ബി.ജെ.പിക്ക് വേണ്ട എന്നതാണ് അവസ്ഥ. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനാണ് ഇപ്പോള്‍ ആര്‍.എസ്.എസ് ശ്രമം. അതിനായി ഒരു ഗവര്‍ണര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കര്‍സേവകനെ പോലെ പ്രവര്‍ത്തിക്കുന്നു. നയപരമായി മുസ്​ലിംകളെ ഒന്നാം ശത്രുവായും ക്രിസ്ത്യാനികളെ രണ്ടാം ശത്രുവായും കാണുന്നവരാണ് ആര്‍.എസ്.എസ്. കമ്യൂണിസ്​റ്റുകള്‍ അവര്‍ക്ക് മൂന്നാംശത്രു മാത്രമാണ്. വര്‍ഗീയതക്കെതിരെ പോരാടേണ്ട ഏറ്റവും സുപ്രധാന നിമിഷമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. എം.വി. ഗോവിന്ദന്‍ മാസ്​റ്റര്‍, പി. വസന്തം, എ.പി. അബ്​ദുൽ വഹാബ്, ജി.ആര്‍. അനില്‍, വി. ശിവന്‍കുട്ടി എന്നിവർ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.