തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായ ബിനോയ് കോടിയേരിയെ തിരുവനന്തപുരത്തും ക െണ്ടത്താനാകാതെ മുംബൈ പൊലീസ്. കഴിഞ്ഞദിവസം ബിനോയിയെ തേടി മുടവൻമുകളിലെ വീട്ടിലെത ്തിയെങ്കിലും ആരും ഇല്ലായിരുന്നു. മൊബൈൽഫോൺ സ്വിച്ച്ഡ് ഒാഫുമാണ്. പരാതിക്കാരി ബിനോ യിയുടെ പല മേൽവിലാസങ്ങളാണ് മുംബൈ പൊലീസിൽ നൽകിയിട്ടുള്ളത്.
അതിൽ ഉൾപ്പെട്ടത ായിരുന്നു തിരുവനന്തപുരത്തെ വീടും എ.കെ.ജി സെൻററിെൻറ ഭാഗമായ ഫ്ലാറ്റും. വീട്ടിൽ കണ്ടെത്താത്തതിനെ തുടർന്ന് എ.കെ.ജി സെൻററിന് എതിർവശം സി.പി.എമ്മിെൻറ ഫ്ലാറ്റ് സമുച്ചയത്തിൽ പരിശോധന നടത്തണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടു.
എന്നാൽ, പാര്‍ട്ടി ഉടമസ്ഥതയിലുള്ള ഫ്ലാറ്റായതിനാൽ പരിശോധിക്കാനാകില്ലെന്ന് കേരള പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന സ്ഥലം സന്ദര്‍ശിച്ചശേഷം സംഘം മടങ്ങിയെന്നാണ് വിവരം. ബിനോയ് എവിടെയാണെന്ന് അറിയില്ലെന്ന മറുപടിയാണ് കേരള പൊലീസ് നൽകിയിട്ടുള്ളത്.
തിങ്കളാഴ്ച ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി എന്ത് നടപടി കൈക്കൊള്ളുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും മുംബൈ പൊലീസിെൻറ തുടർനടപടി. മുംബൈ പൊലീസിെൻറ അേന്വഷണം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങൾക്ക് ലഭിക്കുന്നതിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിശദാംശങ്ങളൊന്നും മാധ്യമപ്രവർത്തകരുമായി പങ്കുവെക്കരുതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കർശന നിർദേശം നല്‍കിയെന്നാണ് വിവരം.
മുംബൈ സംഘത്തിെൻറ തിരുവനന്തപുരം സന്ദർശനം േപാലും ഒൗദ്യോഗികമായി സ്ഥിരീകരിക്കാൻ സിറ്റി പൊലീസ് തയാറായിട്ടില്ല. സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അവരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.