ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. ബംഗളൂരു പരപ്പന അഗ്രഹാര ​െസൻട്രൽ ജയിലിൽ കഴിയുന്ന ബിനീഷിനെ അന്വേഷണ ഉദ്യോഗസ്​ഥർ വിഡിയോ കോൺഫറൻസിങ്​ വഴിയാണ്​ പ്രത്യേക സെഷൻസ് കോടതിയിൽ ഹാജരാക്കിയത്​. കേസിൽ ബിനീഷിനെ നാലാം പ്രതിയാക്കി ഡിസംബർ 28ന്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു.

ബംഗളൂരു മയക്കുമരുന്ന് കേസിൽ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്​റ്റ് ചെയ്ത കൊച്ചി സ്വദേശി മുഹമ്മദ് അനൂപ്, ബംഗളൂരു സ്വദേശിനി ഡി. അനിഖ, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവർ യഥാക്രമം ഒന്നു മുതൽ മൂന്നുവരെ പ്രതികളാണ്.

മുഹമ്മദ് അനൂപുമായി ബീനീഷ്​നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത ആരോപിച്ചാണ്​ ഇ.ഡി അന്വേഷണം തുടങ്ങിയത്​. ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. 7 വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ബാക്കി തുക മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണമാണെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.